മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ട്രെന്റ്ബ്രിഡ്ജിലെ പിച്ചിനെ കുറിച്ച് കമന്റുമായി ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ. പിച്ചിൽ അമിതമായി പുല്ലുള്ളതിനാൽ ഇന്ത്യക്ക് പരാതിയുണ്ടെന്ന് കരുതുന്നില്ലെന്നും, സ്വന്തം നാട്ടിൽ കളി നടന്നപ്പോൾ അവിടുത്തെ സാഹചര്യങ്ങൾ ഇന്ത്യ തങ്ങൾക്ക് അനുകൂലമാക്കിയതാണെന്ന് ഓർക്കണമെന്നും ആൻഡേഴ്സൺ പറഞ്ഞു.
‘കഴിഞ്ഞ തവണത്തെ ഇന്ത്യൻ പര്യടനത്തിൽ സാഹചര്യങ്ങൾ ഞങ്ങൾക്കെതിരായിരുന്നതിനാൽ പിച്ചിൽ അല്പം പുല്ലു നിർത്തിയപ്പോൾ ഇന്ത്യക്ക് എന്തെങ്കിലും പരാതി ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സ്വന്തം നാട്ടിൽ കളി നടന്നപ്പോൾ ഇന്ത്യ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി പ്രയോജനപ്പെടുത്തി. ലോകമെമ്പാടുമുള്ള നിരവധി ടീമുകൾ ഇത് ചെയ്യുന്നു. പിച്ചിൽ പുല്ല് അവശേഷിക്കുന്നുവെങ്കിൽ, ഇന്ത്യക്കും ശക്തമായ സീം ആക്രമണം ലഭിക്കും’ ആൻഡേഴ്സൺ പറഞ്ഞു.
Read Also:- ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്താം
ഓഗസ്റ്റ് നാലു മുതൽ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. നിരവധി മാറ്റങ്ങളോടെയായിരിക്കും ടീം ഇന്ത്യ നാളെ ഇറങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം ആര് ഓപ്പണറായി ഇറങ്ങുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.
A look at the wicket three days out from the 1st Test at Trent Bridge.
Thoughts ?#ENGvIND pic.twitter.com/hcUrP3NzbX
— BCCI (@BCCI) August 1, 2021
Post Your Comments