അഗര്‍ത്തല: വിമാനത്തിനുള്ളില്‍ വെച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ പ്രവേശിച്ചതിന് പിന്നാലെ കടുത്ത തൊണ്ട വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട താരത്തെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
read also; 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പൂട്ടിപ്പോയി: മന്ത്രി വി എന്‍ വാസവന്‍
കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റന്‍ കൂടിയാണ് അഗര്‍വാള്‍. സഹതാരങ്ങള്‍ക്കൊപ്പം അഗര്‍ത്തലയില്‍ നിന്ന് ഡല്‍ഹി വഴി രാജ്‌കോട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയതിന് പിന്നാലെയാണ് അഗര്‍വാളിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 33 കാരനായ അഗര്‍വാള്‍ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Post Your Comments