KeralaNattuvarthaLatest NewsNewsIndia

കുടുംബവഴക്ക്: പിതൃസഹോദരനെ കുത്തിക്കൊന്ന പതിനേഴുകാരൻ പിടിയിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റി

പത്തനംതിട്ട: പിതൃസഹോദരനെ കുത്തിക്കൊന്ന സംഭവത്തിൽ പതിനേഴുകാരൻ പിടിയിൽ. റാന്നി പമ്പാവാലി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബു(50) ആണ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട സാബുവിന്‍റെ സഹോദരന്‍റെ മകൻ പോലീസ് പിടിയിലായി. കുടുംബവഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന സംഭവത്തിൽ കുത്തേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിച്ചു. വയറിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

സാബുവിന് മനോവൈകല്യം ഉണ്ടായിരുന്നു എന്നും വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവദിവസം ഉണ്ടായ വഴക്കിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സാബുവിന് കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button