Latest NewsKeralaNattuvarthaNews

ഭക്തിഗാനങ്ങളുടെ പകർപ്പവകാശം തട്ടിയെടുത്തു: നടൻ ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം

ക​ല്‍​പ​റ്റ: ഭക്തിഗാനങ്ങളുടെ പകർപ്പവകാശം തട്ടിയെടുത്തെന്ന പരാതിയുമായി നടൻ ജയറാമിനെതിരെ മാ​ന​ന്ത​വാ​ടി​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ണി​ച്ചേ​രി ശി​വ​കു​മാ​റിന്റെ കുടുംബം രംഗത്ത്. ശിവകുമാർ എ​ഴു​തി​യ ഹി​ന്ദു ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ​വ​കാ​ശ​വും സം​ഗീ​ത​വും ന​ട​ന്‍ ജ​യ​റാ​മി​ന്റെ പേ​രി​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യി കു​ടും​ബം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

Also Read:മുടികൊഴിച്ചില്‍ തടയാൻ!!

ശി​വ​കു​മാ​റും, അ​ഷ്റഫ് കൊ​ടു​വ​ള്ളി​യും, ഫൈ​സ​ലും ചേ​ര്‍​ന്ന് സം​ഗീ​തം ന​ല്‍​കി​യ ‘അ​തു​ല്യ നി​വേ​ദ്യം’ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ ശ്യാം ​വ​യ​നാ​ട്, വി​ഗേ​ഷ് പ​ന​മ​രം എ​ന്നി​വ​ര്‍ അ​വ​രു​ടെ പേ​രി​ല്‍ പു​റ​ത്തി​റ​ക്കി എ​ന്നാ​ണ്​ ആ​രോ​പ​ണം. സംഭവത്തിൽ ത​ല​പ്പു​ഴ പൊ​ലീ​സി​ല്‍ കുടുംബം പ​രാ​തി ന​ല്‍​കി​യിട്ടുണ്ട്.

മ​ര​ണ​പ്പെ​ട്ട ശി​വ​കു​മാ​ര്‍ ര​ചി​ച്ച്‌ മ​ക​ള്‍ ആ​തി​ര​യു​ടെ പേ​രി​ലു​ള്ള പ്രൊ​ഡ​ക്​​ഷ​ന്‍ ക​മ്പനി​ക്കു​വേ​ണ്ടി ഒ​രു​ക്കി​യ പാ​ട്ടു​ക​ളും പേ​രും സം​ഗീ​ത​വും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ്​​ പ​രാ​തിയിൽ പറയുന്നത്. എന്നാൽ ജ​യ​റാ​മു​മാ​യി പോലീസ് ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്​ ഇ​തു​സം​ബ​ന്ധി​ച്ച്‌​ അ​റി​യി​ല്ലെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​തെ​ന്നും യുവാവിന്റെ കു​ടും​ബം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button