അടിമാലി: കോവിഡ് പ്രതിസന്ധിയ്ക്കിടയിൽ സർക്കാർ കൊട്ടിഘോഷിച്ച് പ്രവർത്തനമാരംഭിച്ച ഓക്സിജൻ പ്ലാന്റ് നിർമ്മാണം പാതിവഴിയിൽ. താലൂക്ക് ആശുപത്രിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് പാതിവഴിയിലായിരിക്കുന്നത്. രണ്ട് മാസം മുന്‍പാണ് ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്ത് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റിന് തുക അനുവദിച്ചത്.
ആശുപത്രി സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന ഭരണസമിതി അംഗങ്ങള്‍ ഓക്‌സിജമ്ബ്‌ലാന്റിന് 68 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരിന്നു. കാലതാമസം ഒഴിവാക്കി പ്ലാന്റ് നിര്‍മാണത്തിന് നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. പക്ഷെ നടപടി ഇഴയുകയുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമാകുകയാണ്.
കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്ലാന്റിന്റെ നിർമ്മാണം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Post Your Comments