മുംബൈ: ഐപിഎൽ പതിനാലാം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബർ 19ന് പുനരാരംഭിക്കും. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്. ഒക്ടോബർ 15നാണ് ഫൈനൽ. 13 മത്സരങ്ങൾക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.
ഷാർജയിൽ എലിമിനേറ്ററും രണ്ടാം ക്വാളിഫയർ മത്സരങ്ങൾ ഉൾപ്പെടെ പത്ത് മത്സരങ്ങൾ നടക്കും. രണ്ട് വീതം മത്സരങ്ങൾ നടത്താനാണ് ബിസിസിഐ തീരുമാനം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങൾ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് ഒന്നാമത്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങും
10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തും. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാൻ റോയൽസും, പഞ്ചാബ് കിങ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ. നാല് പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സൺറൈസേഴ്സ് ഹൈദരാബാദ് എട്ടാമതുമാണ്.
Post Your Comments