NattuvarthaLatest NewsKeralaNewsIndia

പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്: പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സ്ത്രീപീഡന കേസിൽ പാര്‍ട്ടി നേതാവിനെ രക്ഷിക്കാൻ ‍ശ്രമിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് അസ്​ലം ചെറുവാടി അഭിപ്രായപ്പെട്ടത്.

Also Read:കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി

‘സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ട മന്ത്രി തന്നെ ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. മന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ ബഹുജന സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും. മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ അറസ്​റ്റുചെയ്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതാ’യും അദ്ദേഹം പ്രസ്​താവനയില്‍ അറിയിച്ചു.

അതേസമയം, കേസിലെ മന്ത്രിയുടെ ഇടപെടലിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയർന്നുകൊണ്ടിരിക്കുന്നത്. മന്ത്രി രാജിവയ്‌ക്കണമെന്നും, അല്ലാത്തപക്ഷം മുഖ്യമന്ത്രി നേരിട്ട് മന്ത്രിയെ പുറത്താക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button