കോഴിക്കോട്: വ്യവസായികളെ ഭീഷണിപ്പെടുത്തിയ കേസിന് പിന്നിൽ മാവോയിസ്റ്റുകൾ അല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച്. ദ്രുതഗതിയിലായിരുന്നു പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ചുണ്ടയില്‍ പോസ്റ്റ് ഓഫിസിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായ പോലീസ് ഈ ഭാഗത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഭീഷണിയ്ക്ക് പിന്നില്‍ മാവോവാദികളല്ലെന്ന് ഉറപ്പിച്ചത്. പ്രതികൾ വന്നിറങ്ങിയത് ബെന്‍സ് കാറിലായിരുന്നു. അതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Also Read:ചരക്ക് വാഹനത്തില്‍ രഹസ്യ അറ, ഒളിപ്പിച്ചത് 327 കിലോ കഞ്ചാവ്: തിരുവനന്തപുരം സ്വദേശികൾ പിടിയിൽ
പോലീസ് അന്വേഷണത്തിൽ കാറിന്റെ ഉടമയെ കണ്ടെത്തിയതോടെയാണ് ഇതു വാടകക്കെടുത്തവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പൊലീസ് പിടിക്കാതിരിക്കാനാണ് ചുണ്ടയില്‍ പോസ്റ്റ് ഓഫിസ് തെരഞ്ഞെടുത്തതെങ്കിലും കാറിലെത്തിയത് വിനയാകുമെന്ന് ഇവരും കരുതിയില്ല. സി സി ടി വിയിലെ ദൃശ്യങ്ങളാണ് ഇവർക്കെതിരെയുള്ള പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
പാറോപ്പടിയില്നിന്ന് സ്വിഫ്റ്റ് കാറില്‍ പോയ ഹബീബ്, താമരശ്ശേരിയില്‍ ഷാജഹാനെ കണ്ടുമുട്ടുമ്പോള്‍ കാറും മാറ്റുകയായിരുന്നു. ഇതിന്റെയെല്ലാം സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹബീബിനെ സിവില്‍ സ്റ്റേഷനടുത്തുനിന്ന് കസ്റ്റഡിയിലെടുത്തതോടെ ഹാജഹാന് ഗോവയിലേക്ക് കടന്നെങ്കിലും ഇദ്ദേഹത്തെ പിന്നീട് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികൾക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
Post Your Comments