KeralaLatest NewsNews

കണിവെള്ളരിക്ക, കൊന്നപ്പൂ, നാളികേരം : വിഷുക്കണി ഒരുക്കുമ്പോൾ ഓട്ടുരുളിയിൽ നിറയ്‌ക്കേണ്ട വിഭവങ്ങൾ

ഉരുളി വച്ച് ആദ്യം ഉണക്കലരി നിരത്തണം

പുതുവർഷത്തിന്റെ മുഴുവൻ പ്രതീക്ഷയാണു വിഷു. മേടമാസം ഒന്നാം തീയതിയാണ് സമ്പൽ സമൃദ്ധിയുടെ ആഘോഷമായ വിഷു ആഘോഷിക്കുന്നത്. പുതു വർഷത്തിന് ഐശ്വര്യമേകാൻ സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെ വീട്ടകങ്ങളിൽ നമ്മൾ ഒരുക്കുന്നുണ്ട്. വിഷു ദിനത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കണികാണൽ ചടങ്ങ്.

വിഷുക്കണിയായി നാം ഒരുക്കുന്നത് പ്രകൃതിയെ തന്നെയാണ്. എങ്ങനെയാണ് കണി ഒരുക്കേണ്ടത് എന്നറിയാം… പ്രപഞ്ചത്തിന്റെ പ്രതീകമായി കരുതി ഓട്ടുരുളിയാണ് കണി ഒരുക്കുന്നതിനായി എടുക്കുന്നത്.  ഉരുളി വച്ച് ആദ്യം ഉണക്കലരി നിരത്തണം. സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, സ്വർണം, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിലെ പച്ചക്കറികളും ഫലങ്ങളും നിറയ്ക്കും. ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്ണവിഗ്രഹവും കണ്ണാടിയും. വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി.

വിഷുക്കണിയിലൂടെ ദർശിക്കുന്നത് ഫല സമൃദ്ധമായ പ്രകൃതിയെ തന്നെയാണ്. പുതു വർഷം മുഴുവൻ ഈ സമ്പൽ സമൃദ്ധി നിറയുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button