
ചക്കയുടെ കാലം കൂടിയാണ് വിഷു. കണി ഒരുക്കുന്നതിൽ ഐഡി ചക്കയും ഉണ്ടാകും. ഈ ചക്ക ഉപയോഗിച്ച് ചോറിനൊപ്പം കഴിക്കാൻ രുചികരമായ തോരൻ തയ്യാറാക്കാം.
ഇടിച്ചക്ക തൊലി ചെത്തി, ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് അടച്ചു വച്ച് വേവിച്ചെടുക്കുക. ചൂടാറിയ ശേഷം ചക്ക കഷ്ണങ്ങൾ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടോ അല്ലാതെയോ ചതച്ച് എടുക്കണം.
ചിരകിയ തേങ്ങയും വെളുത്തുള്ളിയും കാന്താരി മുളകും പച്ചമുളകും ഒരു നുള്ള് ഉപ്പും ചേർത്തു ചതച്ച് എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കണം. ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഉഴുന്നു പരിപ്പും വറുത്ത് എടുത്ത ശേഷം ചതച്ച ചക്കയും അരപ്പും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചെറുതീയിൽ അടച്ചു വയ്ക്കാം. 2 മിനിറ്റിനു ശേഷം എടുക്കാവുന്നതാണ്. കൂടാതെ, കുറച്ച് കറിവേപ്പിലയും വറുത്തു പൊടിച്ച അരിപ്പൊടി കൂടി ചേർത്ത് ഇളക്കിയും മറ്റൊരു രുചിയിൽ ഇടിച്ചക്ക തോരൻ തയ്യാറാക്കാം.
Post Your Comments