NattuvarthaLatest NewsKeralaNews

ച​ര​ക്ക് വാ​ഹ​ന​ത്തി​ല്‍ ര​ഹ​സ്യ അ​റ, ഒളിപ്പിച്ചത് 327 കിലോ കഞ്ചാവ്: തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

കൊ​ച്ചി: 327 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ച​ര​ക്ക് വാ​ഹ​ന​ത്തി​ല്‍ ര​ഹ​സ്യ അ​റ നി​ര്‍​മി​ച്ച്‌ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്ത് പ​തി​വാ​ക്കി​യവരാണ് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ പി​ടി​യി​ലാ​യത്. ക​ളീ​ക്കാ​വി​ള സ്വ​ദേ​ശി എം. ​ശ്രീ​നാ​ഥ്, ചെ​ന്നൈ സ്വ​ദേ​ശി​ ദു​ഭാ​ഷ് ശ​ങ്ക​ര്‍ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

Also Read:നാല് വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 139 കുറ്റവാളികൾ : കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ

വാഹനത്തിന്റെ ര​ഹ​സ്യ അ​റ​യി​ല്‍​നി​ന്ന് 327.87 കി​ലോ ക​ഞ്ചാ​വാണ് പിടിച്ചെടുത്തത്. ഇ​ന്‍​റ​ലി​ജ​ന്‍​സ് വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​ന്നൈ യൂണിറ്റ് ത​മി​ഴ്നാട്​ ഉ​തു​ക്കോ​ട്ടൈ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 150 പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​തെന്നാണ് റിപ്പോർട്ട്‌.

ശ​ങ്ക​റി​ല്‍​ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ആ​ന്ധ്ര​യി​ലെ അ​ന്നാ​വാ​ര​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച ക​ഞ്ചാ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യമെന്ന് മനസ്സിലാക്കിയ നർക്കോട്ടിക്സ് തി​രു​വ​ന​ന്ത​പു​ര​ത്തു​വച്ചാണ് ശ്രീനാഥിനെ പി​ടി​കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button