KeralaNattuvarthaLatest NewsNews

കേരളത്തിലും യുവതികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു, പരാതികളുമായി കൂടുതൽ പേർ: കരുതിയിരിക്കുക

കണ്ണൂര്‍: കേരളത്തിൽ യുവതികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് അധികരിക്കുന്നു. പരാതികളുമായി കൂടുതൽ പേരാണ് അടുത്ത കാലങ്ങളിൽ സൈബർ സെല്ലിൽ പരാതി നൽകിയത്. സിഎഎ വിരുദ്ധ സമരം നടത്തിയ മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആപ്പിലിട്ട് അപമാനിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കണ്ണൂര്‍ സ്വദേശികൾ ഉള്‍പ്പെടെ നൂറോളം യുവതികളുടെ പ്രൊഫൈലുകളാണ് ആപ്ലിക്കേഷനില്‍ വില്‍പ്പനയ്ക്ക് എന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതെന്നാണ് കുട്ടികളുടെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

Also Read:ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ചു : സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്ത നിലയിൽ

ആക്ടിവിസ്റ്റുകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിന് സമാനമായാണ് ഈ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സദാ സജീവമായ മുസ്ലീം യുവതികളുടെ ചിത്രമടക്കം ലൈംഗീക വാണിഭ സൈറ്റില്‍ പ്രസിദ്ധീകരിച്ചാണ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പെൺകുട്ടികൾ പറയുന്നു.

ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യാൻ ഈ സംഘം ആദ്യം ചെയ്യുന്നത് വ്യാജ മെയില്‍ ഐഡിയും ഐപി അഡ്രസും ഉപയോഗിച്ച്‌ ഒരു ആപ്പ് നിര്‍മ്മിക്കുകയാണ്. പിന്നീട് കുട്ടികളുടെ ചിത്രവും സോഷ്യല്‍ മീഡിയ അക്കൗണ്ടും ചേര്‍ത്ത് വില്‍പനക്ക് എന്ന് പരസ്യം നല്‍കും. ഇതുകണ്ട് ആളുകള്‍ ബന്ധപ്പെടുമ്പോഴാണ് പെണ്‍കുട്ടികള്‍ ചതി മനസ്സിലാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് അധികവും ഇത്തരത്തിലുള്ള സൈബർ അറ്റാക്ക് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്‌.

മുൻപും സമാന സംഭവങ്ങൾ ഉണ്ടായതോടെ ഡൽഹി പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ആപ്പിന് പൂട്ട് വീണു. പക്ഷെ ഇപ്പോഴും ട്വിറ്ററിൽ അടക്കം പെൺകുട്ടികളുടെ ചിത്രങ്ങൾ ഉണ്ട്. ആപ്പുണ്ടാക്കിയവരെന്ന് സംശയിക്കുന്ന വ്യാജ ഐഡികള്‍ ഇപ്പോഴും സാമുഹ്യ മാധ്യമങ്ങളില്‍ ഭീഷണിയുമായി നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button