മയക്കുമരുന്ന് അടങ്ങിയ പാഴ്സലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു ഫോണ്‍ കോള്‍ തനിക്ക് ലഭിച്ചെന്ന് സംവിധായകൻ അഖില്‍ സത്യൻ. മയക്കുമരുന്ന് അടങ്ങിയ കൊറിയര്‍ തന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്തു കൊണ്ട് മുംബൈയില്‍ നിന്ന് തായ്‌വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നു ഫെഡ്‌എക്‌സ് കൊറിയര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളില്‍ പറഞ്ഞു. ഇത്തരം ചതികളില്‍ കുടുങ്ങരുതിന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ അഖില്‍ സത്യന്‍ പറഞ്ഞു.
READ ALSO: ലോക കാൻസർ ദിനാചരണം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബിപിപി കുവൈത്ത്
‘മയക്കുമരുന്ന് അടങ്ങിയ കൊറിയര്‍ തന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്തു കൊണ്ട് മുംബൈയില്‍ നിന്ന് തായ്‌വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നായിരുന്നു ഫെഡ്‌എക്‌സ് കൊറിയര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളില്‍ പറഞ്ഞത്. മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൈപ്പിലേക്ക് കണക്റ്റ് ചെയ്ത് ഒരു വീഡിയോ പ്രസ്താവന റെക്കോര്‍ഡു ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് സംശയാസ്പദമായി എനിക്ക് തോന്നുകയും ഔദ്യോഗിക നമ്പറില്‍ നിന്ന് വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ അദ്ദേഹം ഉടനെ കോള്‍ കട്ട് ചെയ്തു. താന്‍ പരാതി നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ ഇത്തരം കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. cybercrime.gov.inല്‍ റിപ്പോര്‍ട്ട് ചെയ്യണം’, അഖില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments