ദില്ലി: ഐ സി എം ആര്‍ സിറോ സര്‍വെ പഠന ഫലം പുറത്ത്. രാജ്യത്തെ നാല്‍പത് കോടി ജനങ്ങള്‍ ഇപ്പോഴും കൊവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വിഭാഗത്തിലും കൊവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സിറോ സര്‍വേയില്‍ രാജ്യത്ത് 67 ശതമാനം പേരിലാണ് കോവിഡ് വന്നു പോയവരില്‍ കാണുന്ന ആന്റിബോഡി കണ്ടെത്തിയതെന്ന് ഫലം സൂചിപ്പിക്കുന്നു.
Also Read:ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ്: പ്രതികരണവുമായി കങ്കണ
ഇപ്പോഴും രാജ്യത്തെ ജനസംഖ്യയില്‍ മൂന്നില്‍ ഒരു ഭാഗം ആളുകൾക്ക് ആന്റിബോഡി സാന്നിധ്യമില്ലെന്നുള്ളതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അതായത് 40കോടിയിലേറെ പേര്‍ക്ക് ഇപ്പോഴും കൊവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതകൾ തുടരണമെന്നും വാക്‌സിനേഷൻ അധികരിപ്പിക്കണമെന്നും പഠനം സൂചിപ്പിക്കുന്നു.
Post Your Comments