മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിൽ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമ രംഗത്തെ ഒരു അഴുക്കുചാൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ഇതിനാലാണെന്ന് കങ്കണ പറഞ്ഞു.
മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്റെ ഏറ്റവും അടിയിൽ നിന്നു തന്നെ ഞാൻ ഞാൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് കങ്കണ റണാവത്ത് വ്യക്തമാക്കി. നമ്മുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യം. അതിനായി സിനിമ മേഖലയിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്നും താരം വിശദമാക്കി.
തിങ്കാളാഴ്ച്ച രാത്രിയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഒരു നിർമാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും ഇതിന് തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളിൽ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.
ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെയുള്ള പരാതിയിൽ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്.
Post Your Comments