തൃശ്ശൂര്‍: സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് കായികതാരം മയൂഖാ ജോണിക്കെതിരെ അപകീര്‍ത്തിക്കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ എന്നയാൾക്കെതിരെയാണ് മയൂഖാ ജോണി പരാതി നൽകിയിരുന്നത്.
Also Read:BREAKING- ‘മലപോലെ വന്നത് എലിപോലെ ആയി’ കൊടകര കേസില്‍ ബി ജെ പി നേതാക്കള്‍ പ്രതികളല്ല
2016-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് പെൺകുട്ടി വിവാഹിതയല്ലായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിൽ പരാതി നല്‍കിയത്.
മയൂഖാ ജോണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എതിര്‍ സംഘത്തിന് എതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്.
അതേസമയം, കേസിൽ പോലീസും വനിതാ കമ്മീഷനും കൃത്യമായി ഇടപെടുന്നില്ലെന്നാരോപിച്ച് പല തവണ മയൂഖാ ജോണി മാധ്യമങ്ങളെ കണ്ടിരുന്നു. വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും എടുക്കുന്നില്ലെന്നും മയൂഖാ ജോണി തുറന്നു പറഞ്ഞിരുന്നു.
Post Your Comments