KeralaNattuvarthaLatest NewsIndiaNews

‘ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’: വിവാദ പ്രസ്താവനയുമായി ബി.ജെ.പി അധ്യക്ഷന്‍

മാധ്യമങ്ങൾ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല

ചെന്നൈ: ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാകുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടിൽ നടന്ന ബി.ജെ.പിയുടെ പൊതുയോഗത്തില്‍ ആയിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.

‘മാധ്യമങ്ങൾ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. മാധ്യമങ്ങളെ മറന്നേക്കൂ. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’. അണ്ണാമലൈ പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ – പ്രക്ഷേപണ മന്ത്രിയും തമിഴ്നാട് മുൻ ബി.ജെ.പി അധ്യക്ഷനുമായിരുന്ന എല്‍ മുരുകന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് അണ്ണാമലൈയുടെ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button