ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ദീപാവലി ആശംസയറിക്കാതെ പുതിയ തൊട്ടുകൂടായ്മക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ. ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലിക്ക് അദ്ദേഹം ആശംസയറിയിച്ചിട്ടില്ലെന്നും ഇതിന് അദ്ദേഹം തമിഴ്നാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അഹിന്ദുക്കളുടെ ഉത്സവങ്ങൾക്ക് സ്റ്റാലിൻ ആശംസ അറിയിക്കാറുണ്ടെന്നും എന്നാൽ, ഹിന്ദുക്കളുടെ ആഘോഷങ്ങളെ മനപ്പൂർവം ഒഴിവാക്കുകയാണെന്നും എൽ മുരുകൻ കുറ്റപ്പെടുത്തി.
അതേസമയം, സ്റ്റാലിൻ ദീപാവലി ആശംസകൾ അറിയിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വരെ ദീപാവലി ആശംസയറിയിച്ചിട്ടും സ്റ്റാലിൻ ദീപാവലി ആശംസകൾ അറിയിച്ചില്ലെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റാലിൻ സർക്കാർ എല്ലാവരേയും ഒരേപോലെ ഉൾക്കൊള്ളുന്നില്ലെന്നതിന്‍റെ തെളിവാണ് അദ്ദേഹം ദീപാവലി ആശംസകൾ അറിയിക്കാത്തത് എന്നാണ് പ്രധാന വിമർശനം.
Post Your Comments