NattuvarthaLatest NewsKeralaIndiaNews

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി മുന്‍ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈ

ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായ ആളാണ് അണ്ണാമലൈ

ചെന്നൈ: മുന്‍ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി നിയമിതനായി. നിലവിൽ സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍ മുരുഗൻ മാറ്റം വരുത്തിയ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായ ആളാണ് അണ്ണാമലൈ. കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന ഇദ്ദേഹം ബിജെപി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കര്‍ണാടക കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരവെ 2019ലാണ് രാജിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button