Latest NewsKeralaIndia

തമിഴ്‌നാട്ടിലെ ബിജെപി നേതാവിന്റെ കൊലപാതകം: കോട്ടയം സ്വദേശിയുൾപ്പെടെ ആറ് പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശിയുൾപ്പെടെ ആറ് പേർ പിടിയിൽ. ബിജെപി തിരുപ്പത്തൂർ നഗരസക്രട്ടറി പി.കാളികണ്ണനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് ഉപയോഗിച്ച വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും ഇവരുടെ പക്കൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.

കോട്ടയം സ്വദേശി ടി. അരുൺ, തിരുപ്പത്തൂർ സ്വദേശികളായ എസ്. ഹരി വിഘ്‌നേശ്, വി. അരുൺ കുമാർ, ആന്ധ്രാ സ്വദേശികളായ കെ. മണി കണ്ഠൻ, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പുറമേ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു അരുൺ ഉൾപ്പെട്ട ക്വട്ടേഷൻ സംഘം കാളികണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹരി വിഘ്‌നേഷും, കാളികണ്ണനും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമായിരുന്നു കൊലപാതകം. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പരിശോധിച്ച് വരികയാണ് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button