ചെന്നൈ: തമിഴ്‌നാട് സർക്കാർ കോയമ്പത്തൂർ സ്‌ഫോടനകേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയിരുന്നതായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംഭവത്തിന്റെ ആദ്യ രണ്ട് ദിവസം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് അറിയിച്ചതെന്നും സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലും സിലിണ്ടർ അപകടം എന്ന് തന്നെയാണ് പരാമർശിച്ചിരുന്നതെന്നും അണ്ണാമലൈ. എന്നാൽ പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകളാണ് നിർണായകമായതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്നും 50 കിലോയിലധികം സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു.എന്നാൽ സർക്കാർ ഇത് സംബന്ധിച്ച് അന്വേഷണങ്ങൾക്ക് തയ്യറായിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വളരെ വൈകി കേസെടുത്തെങ്കിലും ഗുരുതരമല്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും യുഎപിഎ ചുമത്തിയിരുന്നില്ലെന്നും ബിജെപി ആരോപിച്ചു.
സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് അറിയിച്ചതെന്നും എന്നാൽ ഇതിനെതിരെ കേസെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരും അനുവദിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അണ്ണാമലൈ പറഞ്ഞു. നിലവിൽ ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments