KeralaLatest NewsIndiaNews

‘പണവും ഭൂമിയും നൽകി സ്വാധീനിച്ചു’: ചാരക്കേസ് ​ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ എസ് വിജയന്റെ നിർണ്ണായക ഹർജി

തിരുവനന്തപുരം: ചാരക്കേസ് ​ഗൂഢാലോചനയിൽ നമ്പി നാരായണനെതിരെ പ്രതി എസ് വിജയൻ ഹര്‍ജിയുമായി രംഗത്ത്. നമ്പി നാരായണനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് എസ് വിജയന്റെ ഹർജി. നമ്പി നാരായണന്‍ പണവും ഭൂമിയും നല്‍കി സിബിഐ , ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹര്‍ജിയിൽ പറയുന്നത്.

Also Read:സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ കുറവില്ല: പിഴവ് കണ്ടെത്താനാവാതെ സർക്കാർ

അനധികൃതമായി നമ്പി നാരായണന്‍ സ്വത്ത് സമ്പാദിച്ചുവെന്നും കൈമാറ്റം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും.

ഐ എസ് ആർ ഒ ചാരക്കേസിൽ വലിയ ഞെട്ടലുണ്ടാക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എസ് വിജയന്റെ ഈ ഹർജി തന്നെ നമ്പി നാരായണനെതിരെയുള്ള ഏറ്റവും വലിയ തെളിവായി കോടതി പരിഗണിച്ചേക്കും.

അതേസമയം, നമ്പി നാരായണൻ നിരപരാധിയാണെന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളടക്കം ചർച്ചകൾ നടത്തുന്നത്. കേസിൽ കൂടുതൽ അന്വേഷണവും വെളിപ്പെടുത്തലുകളും ഉണ്ടാകുന്നതോടെ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് വിരാമമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button