CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന്: ഇരുടീമുകൾക്കും നിർണായകം

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

ഏകദിന പരമ്പര 2-1ന് നഷ്ടപ്പെട്ട ഇന്ത്യക്ക് ടി20 പരമ്പരയെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. അതേസമയം, ഇന്ത്യയുടെ മധ്യനിര ഫോമിലേക്ക് ഉയരാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. സ്മൃതി മന്ദനയും ഷഫാലി വർമ്മയും ഇന്ത്യക്ക് മികച്ച തുടക്കം കാഴ്ചവെക്കുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് താളം കണ്ടെത്താൻ കഴിയുന്നില്ല.

Read Also:- 2022 ഫിഫ ഖത്തർ ലോകപ്പ്: തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ

പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഫോമിലേക്കുയർന്നത് ആശ്വാസമാണെങ്കിലും ഈ മൂന്ന് പേരിൽ മാത്രം ഇന്ത്യക്ക് ആശ്രയിക്കാനാവില്ല. മറുവശത്ത് ഇംഗ്ലണ്ട് കരുത്തരാണ്. താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒന്നാം നമ്പർ താരം മുതൽ 6,7 നമ്പറുകൾ വരെ ബാറ്റിംഗിൽ മികവ് കാണിക്കുന്നു. ഈ കരുത്തിനെ തടഞ്ഞുനിർത്തുക എന്നതും ഇന്ത്യക്ക് വെല്ലുവിളിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button