ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക് എന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അൽ സുവൈദി. ലോകകപ്പുകളിൽ വെച്ച് എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ തയ്യാറായതായി അൽ സുവൈദി അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ലോകകപ്പിനായുള്ള ഒരുക്കങ്ങൾ പ്രതീക്ഷിച്ച രീതിയിൽ തന്നെ മുന്നോട്ടുപോകുകയാണെന്നും സുവൈദി കൂട്ടിച്ചേർത്തു.
കോവിഡിന്റെ തുടക്കത്തിൽ ഒരുക്കങ്ങളുടെ വേഗത അല്പം കുറഞ്ഞെങ്കിലും നേരത്തെ ആരംഭിച്ചതിനാൽ ആ വിടവ് നികത്താൻ സാധിച്ചു. സ്റ്റേഡിയത്തിന്റെ നിർമ്മാണം ഉൾപ്പെടെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് മുക്തരും വാക്‌സിനേഷൻ പൂർത്തിയാക്കിയവരുമായ കാണികൾക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിൽ പ്രവേശനം.
Read Also:- ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് എല്ലാവരും തിരിച്ചറിയണം: ഇവാൻ
ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കുന്നതിനായി മികച്ച ഗതാഗത സംവിധാനം, താമസ സൗകര്യങ്ങൾ ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിലെ പല സ്റ്റേഡിയങ്ങളും പ്രവർത്തനം സജ്ജമായിമായെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി പറഞ്ഞു.
Post Your Comments