മുംബൈ: ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ യുസ്വേന്ദ്ര ചഹലിനേക്കാൾ സാധ്യത മുംബൈ ഇന്ത്യൻസ് താരം രാഹുൽ ചഹാറിനാണെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്ത. കഴിഞ്ഞ രണ്ട് വർഷമായുള്ള ചഹലിന്റെ ഫോമില്ലായ്മയാണ് ഇതിന് കാരണമായി ദീപ് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കുൽദീപ് യാദവിനും ടീമിൽ ഇടം പിടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വളരെ സത്യസന്ധമായി പറഞ്ഞാൽ, യുസിക്ക് മുന്നിലാണ് രാഹുൽ ചഹാർ എന്ന് തോന്നുന്നു. ഇതിൽ അന്തിമ തീരുമാനം ശ്രീലങ്ക പരമ്പരയെയും ഐപിഎല്ലിനെയും ആശ്രയിച്ചിരിക്കും. കുൽദീപിനെ സംബന്ധിച്ചിടത്തോളം ഒന്നര വർഷത്തിലേറെയായി അദ്ദേഹം അത്ര ഫോമിലല്ല. നാലു മാസത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല’ ദീപ് ദാസ് ഗുപ്ത പറഞ്ഞു.
Read Also:- മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും ഓറഞ്ച്
മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർക്ക് ലങ്കൻ പര്യടനം ഏറെ നിർണായകമാണെന്നും മികച്ച പ്രകടനം പുറത്തെടുത്താൽ ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിക്കുമെന്നും ദീപ് ദാസ് ഗുപ്ത വ്യക്തമാക്കി. ഈ മാസം 18നാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക. ഏകദിന മത്സരങ്ങൾ 18, 20, 23 തിയതികളിലും ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും.
Post Your Comments