മുംബൈ: ഇന്ത്യൻ സ്പിന്നർ യൂസ്‌വേന്ദ്ര ചാഹല്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമായിരുന്നു. 2013 ഐപിഎല്‍ മത്സരത്തിന് ശേഷം മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് താരത്തില്‍ നിന്ന് ദുരനുഭവമുണ്ടായെന്നാണ് ചാഹല്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, ചാഹലിനെ ഉപദ്രവിച്ച താരങ്ങളിൽ ഒരാളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുൻ ന്യൂസിലൻഡ് താരം ജെയിംസ് ഫ്രാങ്ക്ളിനാണ്.
ഫ്രാങ്ക്‌ളിൻ, സൈമണ്ട്സ് എന്നിവരെ ഉദ്ദേശിച്ചാണ് ചാഹല്‍ പറഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. ചാഹലിന്റെ ആരോപണം സംബന്ധിച്ച് മുഖ്യ പരിശീലകന്‍ ജയിംസ് ഫ്രാങ്ക്‌ലിനുമായി നേരിട്ട് സംസാരിക്കുമെന്ന് ഇംഗ്ലീഷ് കൗണ്ടി ക്ലബ് ദർഹം അധികൃതർ അറിയിച്ചു.
‘2011ലാണ് അതു സംഭവിച്ചത്. അന്ന് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യൻസ് ലീഗ് ഫൈനൽ ജയിച്ചിരുന്നു. അതിന്റെ ആഘോഷം നടക്കുന്നതിനിടെ സൈമണ്ട്സ് ധാരാളം മദ്യപിച്ചിരുന്നു. അതിനുശേഷം, അയാൾ എന്താണ് ചിന്തിച്ചിരുന്നത് എന്നറിയില്ല, വേഗത്തിൽ സൈമണ്ട്സും ഫ്രാങ്ക്‌ലിനും ചേർന്ന് എന്റെ കൈയും കാലും കെട്ടിയിട്ടു. നിനക്ക് പറ്റുമെങ്കിൽ സ്വയം കെട്ടഴിക്ക് എന്നാണ് അവർ പറഞ്ഞത്’.
Read Also:- മുഖത്തെ ചുളിവുകൾ അകറ്റാൻ!
‘2 പേരുടെയും ബോധം പോയിരുന്നു. എന്റെ വായും അവർ മൂടിക്കെട്ടി. അതിനുശേഷം, അവർ മുറിയിൽ നിന്ന് പോയി. പിന്നെ വന്നില്ല. എല്ലാവരും പോയതിനു ശേഷം രാവിലെ റൂം വൃത്തിയാക്കാൻ വന്നവരാണ് എന്നെ കണ്ടത്. അവർ മറ്റു ചിലരെക്കൂടി വിളിച്ച് എന്റെ കെട്ടഴിച്ചു വിടുകയായിരുന്നു’ ചാഹൽ വെളിപ്പെടുത്തിയിരുന്നു.
Post Your Comments