മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യന്‍ വിക്കറ്റ് കീപ്പർമാരായ ദീപ്ദാസ് ഗുപ്തയും സബാ കരീമും. ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചതെന്നും മൂന്നാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനായ താരം സഞ്ജു തന്നെയാണെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.
‘ചില മത്സരങ്ങളില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയത് ശരിയായില്ല. മൂന്നാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനായ താരം സഞ്ജു തന്നെയാണ്. അവന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിച്ചത് ശരിയായില്ല. ചില മത്സരങ്ങില്‍ ആര്‍ അശ്വിന് സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല. ആ നീക്കം പിഴവാണ്’ ദീപ്ദാസ് ഗുപ്ത പറഞ്ഞു.
‘നിര്‍ണായക മത്സരങ്ങളില്‍ പലപ്പോഴും സഞ്ജുവിന് നല്ല രീതിയില്‍ കളിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍, സ്‌ട്രൈക്ക് റേറ്റ് ഉയര്‍ന്ന നിലയില്‍ നിര്‍ത്തി അതിവേഗം റണ്‍സ് നേടുക എന്നതായിരുന്നു സഞ്ജു സ്വീകരിച്ച തന്ത്രം. മാത്രമല്ല, ടൈമിംഗിലും മറ്റും സഞ്ജു പുലര്‍ത്തിയിരുന്ന മികവ് എടുത്തു പറയണം’.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!
‘രാജസ്ഥാന്റെ ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ ബാറ്റിംഗ് ഏറെ മെച്ചപ്പെട്ടു. ബാറ്റിങിന് കൂടുതല്‍ സ്ഥിരത കൈവന്നുവെന്ന് എനിക്ക് തോന്നുന്നു. സീസണിലുടനീളം അദ്ദേഹം നിസ്വാര്‍ത്ഥമായി ബാറ്റുവീശി. സ്വയം നവീകരിക്കുകയായിരുന്നു സഞ്ജു ഇത്തവണ. ഏറ്റവും മികച്ച ബൗളര്‍മാരെ ആക്രമിക്കാനും സഞ്ജു ശ്രദ്ധിച്ചിരുന്നു. കുറേ മത്സരങ്ങളില്‍ സഞ്ജു ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു’ സബാ കരീം പറഞ്ഞു.
Post Your Comments