മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ തങ്ങളുടെ വിശ്വസ്ത ബൗളറായ ചാഹലിനെ ബാംഗ്ലൂര്‍ നിലനിര്‍ത്താഞ്ഞത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ, ബാംഗ്ലൂര്‍ വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് ചാഹല്‍.
‘താരലേലത്തിന് മുമ്പ് ടീമില്‍ നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടോ എന്ന് ബാംഗ്ലൂര്‍ ടീം മാനേജ്മെന്‍റ് എന്നോട് ചോദിച്ചിരുന്നില്ല. അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂന്ന് കളിക്കാരെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്. ലേലത്തില്‍ എന്നെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. കൂടുതല്‍ പണം ആവശ്യപ്പെടുകയോ, തന്നെ നിലനിര്‍ത്തണമെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല’.
‘പക്ഷെ, ബാംഗ്ലൂര്‍ വിടേണ്ടിവന്നെങ്കിലും ബാംഗ്ലൂരിന്‍റെ ആരാധകരോട് തനിക്ക് എന്നും കടപ്പാടുണ്ടായിരിക്കും. ആര്‍സിബി ആരാധകരുമായി എനിക്ക് അടുത്ത ആത്മബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ, ഐപിഎല്ലില്‍ മറ്റൊരു ടീമിനായി കളിക്കേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. പലരും, എന്നോട് ഇപ്പോഴും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടില്ലെന്ന്’.
‘പക്ഷെ, യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍, ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സണ്‍ എന്നെ വിളിച്ച് പറഞ്ഞത്, യുസി, ഞങ്ങള്‍ ഇത്തവണ മൂന്ന് കളിക്കാരെ മാത്രമാണ് നിലനിര്‍ത്തുന്നത് എന്നാണ്. കളി തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ട്. അശ്വിനൊപ്പം പന്തെറിയാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് ഞാൻ’ ചാഹല്‍ പറഞ്ഞു.
Post Your Comments