മുംബൈ: ഐപിഎൽ 15-ാം സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും മുംബൈ ഇന്ത്യൻസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് മുന്‍ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്റര്‍ ദീപ്ദാസ് ഗുപ്ത. മേയ് മാസമൊക്കെയാവുമ്പോഴേക്കും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഏറ്റവും മാരകമായ കളി പുറത്തെടുക്കുമെന്നു ദീപ് ദാസ്ഗുപ്ത പറഞ്ഞു.
‘രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഇപ്പോള്‍ ഗംഭീര ഫോമിലാണ്. മറ്റു കളിക്കാര്‍ കൂടി ടീമില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും എല്ലാ ടീമുകളെയും നിഷ്പ്രഭരാക്കുന്ന തരത്തില്‍ മുന്നേറും. മുംബൈ ഇന്ത്യന്‍സിനു ശരിയായ പ്രതിഭയുണ്ട്. ഈ ടൂര്‍ണമെന്റില്‍ അവര്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യും’ ദീപ്ദാസ് ഗുപ്ത പറഞ്ഞു.
Read Also:- ചെറുപ്പം നില നിര്‍ത്താന്‍ മികച്ചതാണ് ‘തേന്‍ നെല്ലിക്ക’
ഏപ്രില്‍ രണ്ടിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. സ്റ്റാര്‍ ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവ് രണ്ടാം മല്‍സരത്തില്‍ തിരിച്ചെത്തുന്നത് മുംബൈ ബാറ്റിങ് നിരയെ കൂടുതല്‍ ശക്തമാക്കും. പരിക്കേറ്റ ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു വരികയായിരുന്ന താരം, ആദ്യ മത്സരത്തിനു മുമ്പാണ് മുംബൈ ടീമിനൊപ്പം ചേര്‍ന്നത്.
Post Your Comments