Latest NewsCricketNewsSports

‘ഇന്നാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെങ്കില്‍ ആ താരത്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നു’

മുംബൈ: ഇന്ത്യൻ സ്പിന്നർ യൂസ്‌വേന്ദ്ര ചാഹല്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമായിരുന്നു. 2013 ഐപിഎല്‍ മത്സരത്തിന് ശേഷം മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് താരത്തില്‍ നിന്ന് ദുരനുഭവമുണ്ടായെന്നാണ് ചാഹല്‍ വെളിപ്പെടുത്തിയത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

‘തമാശയായി എടുക്കേണ്ട കാര്യമല്ലയിത്. ആരാണ് ഇങ്ങനെ ചെയ്‌തെന്ന് എനിക്കറിയില്ല. ആര് ചെയ്താലും തമാശയോടെ കാണേണ്ട കാര്യങ്ങളല്ലിത്. ഒരാളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത്. ഇന്നാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെങ്കില്‍ അതുചെയ്ത താരത്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നു. മാത്രമല്ല, പിന്നീട് അദ്ദേഹം ക്രിക്കറ്റ് ഗ്രൗണ്ടിനടുത്ത് പോലും വരില്ലായിരുന്നു’ ശാസ്ത്രി പറഞ്ഞു.

Read Also:- അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ‘ജീരക വെള്ളം’

ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സോ, ഐപിഎല്‍ അധികൃതരോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. അശ്വിനുമായുള്ള സംഭാഷണത്തിനിടെയാണ് ചാഹല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നത്തെ ദിവസം ഒരു മുംബൈ താരം ഒരുപാട് മദ്യപിച്ചിരുന്നുവെന്നും, അയാള്‍ കുറെ നേരമായി തന്നെ നോക്കികൊണ്ടിരുന്നു. ശേഷം, ബാല്‍ക്കണിയില്‍ നിന്ന് തന്നെ എടുത്തുയര്‍ത്തിയ അയാള്‍ പുറത്തേക്കിടാന്‍ ശ്രമിച്ചുവെന്നാണ് ചാഹല്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button