KeralaNattuvarthaYouthLatest NewsNewsMenWomenFashionBeauty & StyleLife StyleHealth & Fitness

വരണ്ട ചർമ്മം മാറ്റാൻ ഈ എളുപ്പവഴി ഒന്ന് പരീക്ഷിച്ചു നോക്കൂ

വരണ്ട ചർമ്മം പലപ്പോഴും നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. മറ്റുള്ളവരുടെ മുൻപിൽ ചെന്ന് നിൽക്കുമ്പോൾ വരണ്ട തൊലികൾ നമ്മളെ ചിലപ്പോഴൊക്കെ അപകർഷതാ ബോധത്തിലേക്ക് തള്ളിവിടാറുണ്ട്. എന്നാൽ മറ്റു ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാകാം ഈ പ്രശ്നം സൃഷ്ടിക്കുന്നത്. എന്ത് തന്നെയായാലും നിങ്ങളുടെ ചര്‍മ്മം ഏതാണ്, അതിന് അനുയോജ്യമായ ഫേസ് പാക്കുകള്‍ ഉപയോ​ഗിക്കുക. ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചര്‍മ്മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. വരണ്ട ചര്‍മ്മമുള്ളവര്‍ ഉപയോ​ഗിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകളുണ്ട്.

ഒന്ന്

Also Read:പുതുച്ചേരിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു: സുപ്രധാന വകുപ്പുകള്‍ ബിജെപിയ്ക്ക്

അരക്കപ്പ് പപ്പായ നന്നായി ഉടച്ച്‌ പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക.ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തേന്‍ പ്രകൃതിദത്തമായ മോയിസ്ചറൈസറാണ്.

രണ്ട്

കറ്റാര്‍വാഴയുടെ ജെല്ലും, വെള്ളരിക്ക നീരും ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും.

മൂന്ന്

രണ്ട് ടീസ്പൂണ്‍ കടല മാവില്‍ ഒരു ടീസ്പൂണ്‍ തൈരു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button