ചെന്നൈ: പുതുച്ചേരിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരം ഉള്‍പ്പെടെയുള്ള നിര്‍ണായക വകുപ്പുകള്‍ ബിജെപിയാണ് കൈകാര്യം ചെയ്യുക. സാധാരണ നിലയില്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യാറുള്ള ആഭ്യന്തര വകുപ്പിന്റെ ചുമതല ഇത്തവണ ബിജെപിയുടെ എ.നമശിവായത്തിനാണ് നല്‍കിയിരിക്കുന്നത്.
ആഭ്യന്തരത്തിന് പുറമെ, വൈദ്യുതി, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകളും എ.നമശിവായമാണ് കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി എന്‍.രംഗസാമി ആരോഗ്യം, തുറമുഖം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യും.
എന്‍.ആര്‍ കോണ്‍ഗ്രസിലെ കെ. ലക്ഷ്മിനാരായണന്‍ പൊതുമരാമത്ത്, ടൂറിസം, നിയമം എന്നീ വകുപ്പുകളുടെ മേല്‍നോട്ടം വഹിക്കും. കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ സി. ജയകുമാറും ഗതാഗതം, ഹൗസിംഗ് വകുപ്പുകള്‍ ചന്ദ്ര പ്രിയങ്കയും കൈകാര്യം ചെയ്യും. ബിജെപിയുടെ എ.കെ. സായി ജെ. ശരവണകുമാറിനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതല.
Post Your Comments