KeralaNattuvarthaLatest NewsNews

ആൺകുട്ടികളും അപകടത്തിലാണ്: 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേബിൾ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍

ഓ​മ​ശ്ശേ​രി: ഇന്റർനെറ്റ്‌ കണക്ഷൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തി 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേബിള്‍ ടി.​വി ഓ​പ​റേ​റ്റ​ര്‍ റി​മാ​ന്‍​ഡി​ല്‍. പെ​രി​വി​ല്ലി പ​ന​മ്പങ്ക​ണ്ടി രാ​ഗേ​ഷി​നെ​യാ​ണ് കൊ​ടു​വ​ള്ളി പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജൂ​ണ്‍ 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Also Read:എന്തിനാ മുത്തേ നീ എം എൽ എ പട്ടത്തിന് പോയത്: മുകേഷിന്റെ ന്യായീകരണ പോസ്റ്റിൽ വൈറൽ കമ്മന്റുകൾ

ഇ​ന്‍​റ​ര്‍​നെ​റ്റ് ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ ഫോ​ട്ടോ​കോ​പ്പി ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ കു​ട്ടി​യെ​യും കൂ​ട്ടി പു​റ​ത്തു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു എന്നാണ് പരാതി. വീ​ട്ടി​ല്‍ ഫോ​ട്ടോ​കോ​പ്പി ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​മ​ശ്ശേ​രി ടൗ​ണി​ല്‍ ചെ​ന്ന്​ എ​ടു​ത്തു​വ​രാം എ​ന്നു​പ​റ​ഞ്ഞ് ബൈ​ക്കി​ല്‍ കു​ട്ടി​യെ​യും കൂ​ട്ടി പോ​വുകയായിരുന്നു. എ​ന്നാ​ല്‍, പു​ത്തൂ​ര് എ​ത്തി​യ​പ്പോ​ള്‍ ഓ​മ​ശ്ശേ​രി​യി​ലേ​ക്കു പോ​കാ​തെ മ​ങ്ങാ​ട്ടേ​ക്കു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ് വ​ണ്ടി വി​ട്ട​ത്. വ​ഴി​യി​ല്‍ വെ​ച്ച്‌​ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ദീ​ര്‍​ഘ​കാ​ല​മാ​യി ഓ​മ​ശ്ശേ​രി​യി​ല്‍ കേ​ബിള്‍ ടി.​വി ഓ​പ​റേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ക​യാ​ണ് രാ​ഗേ​ഷ്. പെൺകുട്ടികൾക്കെതിരെ മാത്രമല്ല, സമൂഹത്തിൽ ആൺകുട്ടികൾക്കെതിരെയും അതിക്രമങ്ങൾ പതിവായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button