
തിരുവനന്തപുരം: നടനും എം എൽ എ യുമായ മുകേഷിന്റെ ന്യായീകരണ വീഡിയോയ്ക്ക് താഴെ മലയാളികളുടെ വൈറൽ വിമർശന കമന്റുകൾ. എം.എല്‍.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന രീതിയിൽ കയർത്തു സംസാരിച്ചതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് മുകേഷിനെ വിളിച്ച വിദ്യാർത്ഥിയുടെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Also Read:വിവാദ പരാമർശം, അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന് എനിക്ക് കണക്കിന് കിട്ടി: കാർത്തിക്
എന്നാൽ ഓഡിയോയുടെ സത്യാവസ്ഥയെന്ന് പറഞ്ഞുകൊണ്ട് അതിന് ശേഷം തന്റെ ഫേസ്ബുക് അക്കൗണ്ടിൽ മുകേഷ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു താഴെയാണ് വലിയ തോതിലുള്ള വിമർശന കമന്റുകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സൗമ്യതയ്ക്കുള്ള നോബൽ സമ്മാനം ഉണ്ടാരുന്നേൽ ഇപ്പൊ തന്നെ എടുത്തു തന്നെനെ എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളത്.
‘മുകേഷേട്ടൻ ആ കുട്ടിയോട് പറഞ്ഞ വാക്കുകൾ കടുപ്പമേറിയതായിരുന്നു. പക്ഷേ കാൾ റെക്കോർഡ് ചെയ്ത ചെക്കന്റെ പ്രവൃത്തിയിൽ തീർച്ചയായും എന്തെങ്കിലും ഉണ്ടാവും . മാത്രമല്ല സൂം മീറ്റിംഗിൽ ആയിരുന്നു എന്നത് കൊണ്ട് 6 തവണ വിളിച്ചാൽ തീർച്ചയായിട്ടും ടെമ്പർ വിട്ടു പോവും. അതിനിപ്പോൾ എം എൽ എ അല്ല പ്രധാനമന്ത്രി ആയാലും ദേഷ്യം വരും. മുകേഷേട്ടാ സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ’. എന്നൊക്കെയുള്ള തരത്തിൽ ഇടതുപക്ഷ അനുഭാവികൾ മുകേഷിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും വിമർശന കമന്റുകളാണ് വരുന്നതിൽ ഒട്ടുമിക്കതും.
Post Your Comments