KeralaLatest NewsNewsIndia

സർക്കാരിന്റെ ഔദാര്യം കൊണ്ടല്ല, കുടുംബം പണയം വച്ചിട്ടാണ് വ്യവസായം തുടങ്ങിയത്: സാമൂഹ്യപ്രവർത്തകയ്ക്കെതിരെ സാബു ജേക്കബ്

തിരുവനന്തപുരം: സാമൂഹ്യപ്രവർത്തകയോട് ചാനൽ ചർച്ചയ്ക്കിടെ പൊട്ടിത്തെറിച്ച് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്. കിറ്റെക്‌സ് നികുതി അടയ്ക്കുന്നുണ്ടോയെന്ന സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്റെ ചോദ്യത്തിനാണ് സാബു ജേക്കബ് മറുപടി നല്‍കിയത്. ‘നൂറ് പേര്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ധന്യാ രാമനോട് മറുചോദ്യം ചോദിക്കുകയായിരുന്നു.

Also Read:യുപിയില്‍ ബിജെപിയ്ക്ക് എതിരാളികളില്ല: പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലേത് ചരിത്ര വിജയമെന്ന് യോഗി ആദിത്യനാഥ്

‘ഞാന്‍ ടാക്‌സ് വെട്ടിച്ചതിന് എന്ത് രേഖയാണ് നിങ്ങളുടെ കൈയിലുള്ളത്. ഇത്രയൊക്കെ സാമര്‍ത്ഥ്യമുണ്ടല്ലോ ഒരു ആയിരം പേര്‍ക്ക് തൊഴില്‍ കൊടുക്ക്, ശമ്പളവും. ഈ പറയുന്ന സൗകര്യമൊക്കെ കാണിച്ച്‌ ഒരു മാതൃകയായി വയ്ക്ക്. ഞങ്ങളൊക്കെ അത് അനുകരിക്കാം.

വ്യവസായം നടത്തുന്നവന്‍ അദ്ധ്വാനിച്ചിട്ടാണ്. ആരുടെയും ഔദാര്യത്തിലല്ല. രാപകലില്ലാതെ കഷ്ടപ്പെട്ടിട്ട്, ബാങ്ക് പറയുന്ന പലിശ കൊടുത്തിട്ട്, നമ്മള്‍ ലോണ്‍ എടുത്ത്, ജീവിതവും കുടുംബവുമൊക്കെ പണയം വച്ചിട്ടാ വ്യവസായം നടത്തിയത്. അല്ലാതെ ഇവിടത്തെ ഉദ്യോഗസ്ഥരുടെയും ഈ പറയുന്ന സര്‍ക്കാരിന്റെയും ഔദാര്യമല്ല’- എന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തി ദ്രോഹിക്കുന്നതില്‍ പ്രതിഷേധിച്ച്
സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളില്‍ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുന്നതായി സാബു ജേക്കബ് മുൻപ് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button