
കൊച്ചി: ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജന്‍ എംഎല്‍എയുടെ ശ്രമമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ഓഗസ്റ്റ് എട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തില്‍ കേസ് എടുത്തത് ഡിസംബര്‍ എട്ടിനാണ്. വീണു കിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. പി.വി.ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അപമാനിച്ചുവെന്ന പരാതിയില്‍ കേസെടുത്തതിനെകുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also:ഭീഷ്മ പർവ്വം കണ്ടിറങ്ങിയപ്പോൾ ഞാനാണ് മൈക്കിൾ എന്ന് എനിക്ക് തോന്നി: ദുൽഖർ സൽമാൻ
‘പഞ്ചായത്തിലെ എല്ലാപരിപാടികളിലും ശ്രീനിജന്‍ പങ്കെടുക്കുന്നു. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം. ട്വന്റി ട്വന്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പോലും ശ്രീനിജന്‍ സ്വന്തം പേരിലാക്കാനാണ് ശ്രമിക്കുന്നത്. നാണംകെട്ട പ്രവര്‍ത്തനങ്ങളാണ് ശ്രീനിജന്‍ നടത്തുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കന്മാരുമായി വേദി പങ്കിടണ്ട എന്നത് പാര്‍ട്ടി തീരുമാനമാണ്. ഒരിക്കലും ശ്രീനിജനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളിലും മീറ്റിംഗുകളിലും പങ്കെടുക്കണ്ട എന്നാണ് പാര്‍ട്ടി തീരുമാനം മാത്രമാണ് നടപ്പാക്കിയത്. ശ്രീനിജനെപ്പോലെയുള്ളവരെ നിലക്ക് നിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്’, സാബു എം.ജേക്കബ് പറഞ്ഞു.
Post Your Comments