കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കോടതി ചോദിച്ചു. പൊതുതാത്പര്യ ഹര്‍ജികളില്‍ പൊതുതാത്പര്യം ഉണ്ടാകണമെന്നും വിമര്‍ശനമുയര്‍ന്നു. ആനയുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സാബു എം ജേക്കബിന്റെ ഹര്‍ജി.
‘ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ്നാട്ടിലെ വിഷയത്തില്‍ എന്താണ് കാര്യം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. തമിഴ്നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാം’, കോടതി പറഞ്ഞു.
അരിക്കൊമ്പന്‍ തമിഴ്നാട്ടിലാണുള്ളത്. ആനയെ സംരക്ഷിക്കാമെന്നും ഉള്‍വനത്തിലേക്ക് അയക്കണമെന്നും തമിഴ്നാട് പറയുന്നു. ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ഈ സാഹചര്യത്തില്‍ ആനയെ കേരളത്തില്‍ തിരികെ കൊണ്ട് വരണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്.? ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു.
Post Your Comments