കൊച്ചി: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തൃക്കാക്കരയില്‍ ട്വന്‍റി 20 യുടെ വോട്ട് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് ഇടതു നേതാക്കള്‍. എന്നാൽ, ട്വന്‍റി 20 കോഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിൻ.
തൃക്കാക്കരയില്‍ നിര്‍ണായക ശക്തിയായ ട്വന്‍റി 20 വോട്ടുകള്‍ ഏത് വിധേനയും ഇടത് പാളയത്തില്‍ എത്തിക്കാന്‍ അണിയറയിൽ നീക്കം നടക്കുകയാണ്. ഇടതുപക്ഷം വോട്ട് തേടുന്നതിന് മുമ്പ് തന്‍റെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകള്‍ എന്തിനായിരുന്നു എന്ന് വ്യക്തമാക്കണമെന്നും അതില്‍ തെറ്റ് പറ്റിയെങ്കില്‍ മാപ്പുപറയണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. ഇതിനെ പരിഹസിച്ചാണ് സ്ഥലം എംഎല്‍എ കൂടിയായ പി വി ശ്രീനിജിന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കില്‍ തരണമെന്നും ഒരാള്‍ക്ക് കൊടുക്കാന്‍ ആയിരുന്നു എന്നുമാണ് പോസ്റ്റ്. ഈ പോസ്റ്റ് മുക്കിയിരിക്കുകയാണ് ഇപ്പോൾ എംഎല്‍എ.
എന്നാല്‍, ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സാബു ജേക്കബിന്റെ വിമര്‍ശനം. കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. ഇത് മെയ് 31 ന് ശേഷം വേണമെങ്കിൽ തരാമെന്നും സാബു ജേക്കബ് വ്യക്തമാക്കി.
തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുകൊണ്ടുള്ള സാബു ജേക്കബിന്റെ മറുപടി വന്നതിനു പിന്നാലെ ശ്രീനിജിൻ പോസ്റ്റ് പിൻവലിച്ചത് സിപിഎം നേതൃത്വ൦ ഇടപെട്ടിട്ടാണെന്നാണ് സൂചന.
Post Your Comments