KeralaNattuvarthaLatest NewsNews

ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെ: സാബു ജേക്കബ്

കൊച്ചി: ട്വന്റി ട്വന്റി പ്രവത്തകന്‍ ദീപുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയ്‌ക്കെതിരെ വിമർശനവുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്. ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെയെന്ന് സാബു ജേക്കബ് ആരോപിച്ചു. ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും, ഈ പറഞ്ഞ മാനദണ്ഡം പാര്‍ട്ടി സമ്മേളനത്തില്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

Also Read:സഞ്ജുവിന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്: ആകാശ് ചോപ്ര

സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇരട്ട നീതിയാണെന്ന് സാബു ജേക്കബ് അഭിപ്രായപ്പെട്ടു. സിപിഐഎം പാർട്ടി സമ്മേളനത്തെയും, അതോടനുബന്ധിച്ച് നടന്ന തിരുവാതിരയെയും, മറ്റു ആൾക്കൂട്ടങ്ങളെയും മുൻനിർത്തിയാണ് സാബു ജേക്കബിന്റെ വിമർശനം. കേരളത്തിൽ മുൻപ് നടന്ന കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളെ വിശകലനം ചെയ്താൽ സാബു ജേക്കബിന്റെ പക്ഷം കൃത്യമാണെന്ന് സാമൂഹ്യ മാധ്യമങ്ങളും ഈ വിഷയത്തെ വിലയിരുത്തുന്നു.

അതേസമയം, സിപിഐഎം നടത്തിയ സമ്മേളനങ്ങൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചുകൊണ്ടുള്ളതായിരുന്നുവെന്ന് റിപ്പോർട്ടുകൾ മുൻപ് വ്യക്തമാക്കിയതാണ്. പൊന്നാനി മേൽപ്പാലം ഉദ്ഘാടനം തുടങ്ങി മുഖ്യമന്ത്രി വരെ ഉൾപ്പെട്ട സമ്മേളനങ്ങൾ വരെ ആ നിരയിലുണ്ടെന്ന് വിമർശകർ വ്യക്തമാക്കിയതുമാണ്. അതുകൊണ്ടു തന്നെ, ദീപുവിന്റെ മരണാനന്തര പരിപാടികളിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്നാണ് സാമൂഹ്യ പ്രവർത്തകരും മറ്റും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button