ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സംസ്ഥാനങ്ങളിലെല്ലാം സൗജന്യ റേഷന്‍ നല്‍കി വരുന്നത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിപ്രകാരമാണ്. ഈ പദ്ധതിയനുസരിച്ച് റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ നല്‍കുന്ന സഞ്ചിയില്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഒപ്പം താമര ചിഹ്നവും വേണമെന്ന് നിര്‍ദ്ദേശം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചിത്രവും ചേര്‍ത്ത് ബാനര്‍ കെട്ടണമെന്ന് മുന്‍പ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേയാണ് റേഷന്‍ കിറ്റിലും ഇവരുടെയും പാര്‍ട്ടിയുടെ ചിഹ്നവും സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്.
അഞ്ച് കിലോ ധാന്യമാണ് പദ്ധതിയനുസരിച്ച് വിതരണം ചെയ്യുന്നത്. നവംബര്‍ വരെയാണ് നിലവില്‍ സൗജന്യ റേഷന്‍ വിതരണം. തീരുമാനം നടപ്പാക്കുന്നതായി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണമെന്നും ഇതെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണം നല്‍കണമെന്നും അരുണ്‍ സിംഗ് കത്തില്‍ പറയുന്നു.
Post Your Comments