
കോട്ടയം: ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്. ബജറ്റിലാണ് പ്രഖ്യാപനം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി തുക നൽകുക.
ഒരു വർഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ആകെ 13 ആശമാരാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്.
Post Your Comments