Latest NewsKeralaNews

മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ സുരേന്ദ്രൻ

കോഴിക്കോട്‌:  മുനമ്പം രാഷ്ട്രീയ വിഷയം ആയല്ല ബിജെപി കാണുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിജെപി അവരോട് ഒപ്പം നിൽക്കുന്നത് സത്യതോടൊപ്പം നിൽക്കേണ്ടതിനാൽ. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും സത്യത്തിനൊപ്പമേ നിൽക്കൂ. ഞങ്ങൾ എടുത്ത നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയാണ്. വി ഡി സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോട് ഒപ്പം ആണെന്ന് പറഞ്ഞു പറ്റിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: മലപ്പുറത്ത് അഞ്ചാമത്തെ പ്രസവത്തിൽ മാതാവ് മരിച്ചു, മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കാൻ ശ്രമം, തടഞ്ഞ് പോലീസ്

ക്രൈസ്തവ സഭകളുടെ പാർട്ടി രൂപീകരണ ആലോചന. എൽഡിഎഫിലും യുഡിഎഫിലും വിശ്വാസം നഷ്ടപ്പെട്ടതിനാൽ. ക്രൈസ്തവരെ അവഗണിച്ച് എൽഡിഎഫ് യുഡിഎഫ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഒപ്പം നിന്നു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനയെ കെ സുരേന്ദ്രൻ പിന്തുണച്ചു. മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്. അത് യാഥാർഥ്യമാണ്. ജ്യോഗ്രഫി ഒരു പ്രത്യേക രീതിയിൽ ആകുമ്പോ, അവിടെ ജനാധിപത്യവും, മതേതരത്വവും ഉണ്ടാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എംബുരാൻ വെട്ടിയതും കണ്ടില്ല , വെട്ടാത്തതും കണ്ടില്ല. മോഹൻലാലിലും , ആൻ്റണി പെരുമ്പാവൂരിനും നോട്ടിസ് നൽകിയത് സിനിമയുടെ വിരോധം മൂലം അല്ല എന്നും സുരേന്ദ്രൻ വ്യക്തമാക്കി. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം കെ സുരേന്ദ്രന്‍ തള്ളി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button