NattuvarthaLatest NewsKeralaNewsIndia

ഇസ്ലാം മതവിശ്വാസികൾ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി: തീവ്രവാദ ബന്ധമുണ്ടെന്ന് കാണിച്ച് യുവാവിന്റെ ഹർജി

മതപരിവര്‍ത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്

കൊച്ചി: തേഞ്ഞിപ്പലം സ്വദേശി പി ടി ഗില്‍ബര്‍ട്ടിന്റെ ഭാര്യയെയും മകനെയുമാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റാൻ കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭ ശ്രമിച്ചത്. ഗിൽബർട്ട് നൽകിയ പരാതിയില്‍ ഇരുവരെയും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭാര്യയെയും മകനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി ടി ഗില്‍ബര്‍ട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജി ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കും.

Also Read:മദ്യനിർമാണത്തിന് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചു വിറ്റ സംഭവം : ജീവനക്കാർ അറസ്റ്റിൽ

ഭാര്യ ഷൈനി, മകന്‍ ആകാശ് ( 13 ) എന്നിവരെ ഇസ്ലാം വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലെത്തിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നാണ് ഗിൽബർട്ടിന്റെ പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗില്‍ബര്‍ട്ടിന്റെ അയല്‍ക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവര്‍ ചേര്‍ന്നാണ് ഭാര്യയെയും മകനെയും കടത്തിയതെന്ന് ഇയാള്‍ പറയുന്നു. ഇസ്ലാം മതം സ്വീകരിച്ചാല്‍ സ്വന്തമായി വീടും 25 ലക്ഷം രൂപയും നല്‍കാമെന്ന ഇവരുടെ വാഗ്ദാനം താന്‍ നിഷേധിച്ചിരുന്നു. ജൂണ്‍ ഒൻപതിന് താന്‍ ജോലിക്കു പോയപ്പോള്‍ ഇവര്‍ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലുണ്ടെന്ന് കണ്ടെത്തിയെന്ന് ഗില്‍ബര്‍ട്ട് പറയുന്നു.

അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാന്നിധ്യമുണ്ടായിരുന്നു. മതപരിവര്‍ത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവര്‍ത്തനം ചെയ്തവരെ ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ ഐസിസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയോ എന്‍ ഐ എയോ അന്വേഷിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പ്രഖ്യാപിക്കണമെന്നും യുവാവ് നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button