KeralaLatest NewsNews

മദ്യനിർമാണത്തിന് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചു വിറ്റ സംഭവം : ജീവനക്കാർ അറസ്റ്റിൽ

പത്തനംതിട്ട : തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ നിന്നും 20,000 ലിറ്റർ മറിച്ചു വിറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഫാക്ടറി ജീവനക്കാരൻ അരുൺകുമാർ, ടാങ്കർ ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ മോഷണത്തിന് കേസെടുത്തു.

Read Also : സർക്കാർ സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ അവസരം : അപേക്ഷ സ്വീകരിച്ച് തുടങ്ങി 

എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. മദ്ധ്യപ്രദേശിൽ നിന്ന് സ്ഥാപനത്തിൽ എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button