ജമൈക്ക: ഐപിഎല്ലിൽ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. താൻ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ കമന്ററി പറയാൻ ആഗ്രഹിക്കുന്നുള്ളുവെന്നായിരുന്നു ഹോൾഡിങിന്റെ മറുപടി. ടി20 ക്രിക്കറ്റിനെ താൻ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ലെന്നാണ് ഹോൾഡിങ് വ്യക്തമാക്കുന്നത്.
വിൻഡീസ് ക്രിക്കറ്റിന്റെ പതനം ടി20 ക്രിക്കറ്റിന് പിന്നാലെ പോകുന്നതിനാലാണെന്നും ഹോൾഡിങ് വ്യക്തമാക്കി. ഇതിൽ കളിക്കാരെ പറഞ്ഞിട്ട് കാര്യമില്ലെന്നും അധികാരികളാണ് ഇതിന് ഉത്തരവാദികളെന്നും ഹോൾഡിങ് തുറന്നടിച്ചു.
Read Also:- ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി
‘പല വെസ്റ്റിൻഡീസ് താരങ്ങൾക്കും രാജ്യത്തിനായി കളിക്കാൻ താല്പര്യമില്ല. ആറ് ആഴ്ചത്തേക്ക് 6,00,000 – 8,00,000 ഡോളർ സമ്പാദിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ എന്താണ് ചെയ്യുക? ഞാൻ ക്രിക്കറ്റർമാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് അധികാരികളാണ് ഇതിന് ഉത്തരവാദികൾ. വെസ്റ്റിൻഡീസ് ടി20 ടൂർണമെന്റുകളിൽ വിജയിക്കും. എന്നാൽ അത് ക്രിക്കറ്റല്ല’ ഹോൾഡിങ് പറഞ്ഞു.
Post Your Comments