പൂനെ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശർമ്മയ്ക്ക് പുതിയ റെക്കോർഡ്. 10,000 റൺസ് ക്ലബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി രോഹിത്. പഞ്ചാബിനെതിരെ 25 റൺസിലെത്തിയപ്പോഴാണ് രോഹിത് നേട്ടത്തിലെത്തിയത്. വിരാട് കോഹ്ലിയാണ് മുൻപ് ടി20 ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ ഇന്ത്യൻ താരം. 10326 റണ്‍സാണ് ടി20 ഫോര്‍മാറ്റില്‍ കോഹ്ലിയുടെ സമ്പാദ്യം
ടി20യില്‍ 10,000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനാണ് രോഹിത്. 17 പന്തിൽ 2 സിക്സറും 3 ഫോറുമടക്കം 28 റൺസെടുത്താണ് രോഹിത് പുറത്തായത്. കൂടാതെ, ഐപിഎല്ലിൽ 500 ബൗണ്ടറിയും രോഹിത് പൂർത്തിയാക്കി. 2007ല്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച രോഹിത്, 125 മത്സരങ്ങളിൽ നിന്ന് 3313 റണ്‍സ് നേടിയിട്ടുണ്ട്.
Read Also:- Vishu 2022: വിഷു സദ്യ ഗംഭീരമാക്കാന്‍ മധുരമൂറും ചക്ക പ്രഥമൻ തയ്യാറാക്കാം..
ഇതില്‍ നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 32.17 ശരാശരിയുള്ള രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്. 214 ഐപിഎല്ലില്‍ നിന്ന് 31.23 ശരാശരിയില്‍ 5652 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Post Your Comments