
കൊളംബോ: ജൂലൈയിൽ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇന്നലെ കൊളംബോയിലെത്തിയത്. ദ്രാവിഡ് പരിശീലക റോളിലെത്തുമ്പോൾ ടീമിനെ നയിക്കുന്നത് ധവാനാണ്. പരമ്പര നേടുക മാത്രമാണ് ലക്ഷ്യമെന്നതിനാൽ ഓരോ ചുവടും ഇന്ത്യ ശ്രദ്ധയോടെയാവും മുന്നേട്ടുവയ്ക്കുക.
ടീം തിരഞ്ഞെടുപ്പിൽ ഇന്ത്യ ഏറെ ശ്രദ്ധകൊടുക്കുമെന്നും എല്ലാവരും അവസരം പ്രതീക്ഷിക്കുന്നുണ്ടെന്നും ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സീനിയർ താരങ്ങളിലെങ്കിലും പരമ്പര സ്വന്തമാക്കാൻ കഴിവുള്ള മികച്ച താരനിരയാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ ഓപ്പണിംഗിൽ ധവാനൊടൊപ്പം ആരെന്നത് ആരാധകരുടെ ഇടയിൽ വലിയ ചോദ്യമാണ്.
Read Also:- ടി20 ലോകകപ്പ് യുഎഇയിൽ നടക്കും
ഏകദിനത്തിൽ പ്രിത്വി ഷായെ ഓപ്പണറായി പരിഗണിക്കുമെങ്കിലും ടി20യിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഷായ്ക്ക് മുന്നിലുള്ളത്. മലയാളി താരം ദേവ്ദത്ത് പടിക്കലും ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദുമാണ് ഷായ്ക്ക് വെല്ലുവിളിയായി ടീമിലുള്ളത്. ഐപിഎല്ലിലെ മികച്ച പ്രകടനം ഇരുവർക്കും പ്രതീക്ഷ നൽകുന്നതാന്നെങ്കിലും ഷാ അല്ലെങ്കിൽ ദേവ്ദത്തിനായിരിക്കും പ്ലെയിങ് ഇലവനിലേക്ക് സാധ്യത കൂടുതൽ.
Post Your Comments