മുംബൈ: ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണെന്നും സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഹര്‍ഭജന്‍ പറയുന്നു.
നേരത്തെ, ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു
‘ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുള്ള ദ്രാവിഡിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ടി20 ക്രിക്കറ്റില്‍ ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണ്. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. ഞാനീ പറയുന്നതിന് അര്‍ത്ഥം, ദ്രാവിഡിനെ നീക്കണമെന്നല്ല, പക്ഷെ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ 2024 ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്കാവും’ ഹര്‍ഭജന്‍ പറഞ്ഞു.
നെഹ്റ കൂടി ദ്രാവിഡിനൊപ്പം പരിശീലക സംഘത്തില്‍ ചേരുകയാണെങ്കില്‍ ദ്രാവിഡ് വിശ്രമം എടുക്കുമ്പോള്‍ പകരം പരിശലകനെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേർത്തു. നിലവില്‍ ദ്രാവിഡിന്‍റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ പരീശീലകന്‍റെ സ്ഥാനത്ത് വരാറുള്ളത്. വ്യത്യസ്ത ഫോര്‍മാറ്റില്‍ വ്യത്യസ്ത കളിക്കാരെന്നത് നല്ല രീതിയാണെന്നും തന്നെ സംബന്ധിച്ച് അത് ഗുണകരമാണെന്നും ഹര്‍ഭജന്‍ പറയുന്നു.
Read Also:- തൃശ്ശൂരിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ മുപ്പതോളം യാത്രക്കാര്‍, നിരവധി പേര്‍ക്ക് പരിക്ക്
2017ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആശിഷ് നെഹ്റ പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചു. അതിനുശേഷം കഴിഞ്ഞ സീസണില്‍ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുഖ്യപരിശീലകനായ നെഹ്റ അവരെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചു.
Post Your Comments