Latest NewsCricketNewsSports

ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

ദുബായ്: ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ 13 പന്തില്‍ 21 റണ്‍സെടുത്ത രോഹിത് ടി20 ക്രിക്കറ്റില്‍ 3500 റണ്‍സ് തികച്ചു. ടി20 ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് രോഹിത് ശർമ. ന്യൂസിലന്‍ഡ് ബാറ്റ്സ്മാൻ മാര്‍ട്ടിന്‍ ഗപ്ടിലിനെ(3497) മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കി.

134 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 3500 റണ്‍സ് പിന്നിട്ടത്. ടി20 ക്രിക്കറ്റില്‍ നാല് സെഞ്ചുറികളുള്ള ഒരേയൊരു താരമായ രോഹിത്തിന്‍റെ പേരില്‍ 31 അര്‍ധ സെഞ്ചുറികളുമുണ്ട്. 121 മത്സരങ്ങളല്‍ 3497 റണ്‍സടിച്ചിട്ടുള്ള ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ രോഹിത്തിന്‍റെ തൊട്ടുപിന്നിലുണ്ട്. 101 മത്സരങ്ങളില്‍ 3343 റണ്‍സ് നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്.

ഏഷ്യാ കപ്പിൽ കോഹ്ലി ഹോങ്കോങിനെതിരെ 44 പന്തില്‍ 59 റണ്‍സെടുത്തിരുന്നു. 114 മത്സരങ്ങളില്‍ 3011 റണ്‍സെടുത്തിട്ടുള്ള അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റെര്‍ലിംഗ് നാലാമതും 92 മത്സരങ്ങളില്‍ 2855 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അ‍ഞ്ചാമതുമാണ്. അതേസമയം, ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.

Read Also:- ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോഹ്ലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button