Latest NewsCricketNewsSports

മധ്യ ഓവറുകളിലെ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്ക്: അതൃപ്തി അറിയിച്ച് ബിസിസിഐ

മുംബൈ: ടി20 ക്രിക്കറ്റിലെ മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കില്‍ അതൃപ്തി അറിയിച്ച് ബിസിസിഐ. ഏഷ്യാ കപ്പ് അവലോകന യോഗത്തിലാണ് ബിസിസിഐ ഇക്കാര്യം ടീം മാനേജ്മെന്‍റിനോട് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറയുന്നതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്താകാന്‍ കാരണമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെ വരാനിരിക്കുന്ന പരമ്പരകളില്‍ ഇതിന് പരിഹാരം കാണണമെന്ന നിര്‍ദേശമാണ് ബിസിസിഐ ടീം മാനേജ്മെന്‍റിന് നല്‍കിയിരിക്കുന്നത്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം ബിസിസിഐ വിലയിരുത്തിയെന്നും പ്രശ്നങ്ങളെക്കാള്‍ പരിഹാരങ്ങളെക്കുറിച്ചും ടി20 ലോകകപ്പില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചുമാണ് അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Read Also:- മുഖക്കുരു തടയാനും ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും റോസ് വാട്ടര്‍!

ഏഴ് മുതല്‍ 15 വരെയുള്ള ഓവറുകളില്‍ റണ്‍ നിരക്ക് കുത്തനെ കുറയുന്നത് ഒരു പ്രശ്നമാണെന്നും ഏഷ്യാ കപ്പിലും ഇത് ആവര്‍ത്തിച്ചുവെന്നും പ്രതിനിധി പറഞ്ഞു. ടീം മാനേജ്മെന്‍റ് ഇതിനെക്കുറിച്ച് ബോധവാന്‍മാരാണെന്നും മധ്യ ഓവറുകളില്‍ കളിയുടെ ഗതി അനുസരിച്ച് ഗെയിം പ്ലാനില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ലോകോത്തര താരങ്ങള്‍ നമുക്കുണ്ടെന്നും പ്രതിനിധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button